എഡിഎം നവീന്‍ ബാബുവിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക്

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഇന്നലെ ഉച്ചക്ക് പത്തനംതിട്ടയില്‍ എത്തിച്ച മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 10 മണി മുതല്‍ പത്തനംതിട്ട ജില്ലാ കലക്ടറേറ്റില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മലയാലപ്പുഴയിലെ വീട്ടിലും പൊതുദര്‍ശനം നടക്കും. വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് എഡിഎമ്മിനെ പള്ളിക്കുന്നിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *