പാലക്കാട്: താന്‍ ഇനി ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് പി.സരിന്. എല്‍.ഡി.എഫ് ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയ വേളയില്‍ ഇടതില്‍ ഇടം നല്‍കണമെന്ന് സരിന് അഭ്യര്‍ഥിക്കുകയായിരുന്നു.
പി സരിനെ പിന്തുണക്കാന്‍ തന്നെയായിരുന്നു സിപിഎം തീരുമാനം. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്കാന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റും തീരുമാനമെടുത്തു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

