ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ സത്യേന്ദ്ര ജെയിന് ജാമ്യം. രണ്ട് വര്‍ഷത്തിന് ശേഷമാണ് ജെയിനിന് ജാമ്യം ലഭിക്കുന്നത്. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്.
2022 മെയ് 30നായിരുന്നു സത്യേന്ദ്ര ജെയിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ജെയിനുമായി ബന്ധപ്പെട്ട് നാല് കമ്പനികളില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

