സ്വര്‍ണവിലയില്‍ ഇന്നും കുതിപ്പ്; 320 രൂപ കൂടി പവന് 58,240 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന്റെ വില 58,000 രൂപ കടന്നു. ഇന്ന് പവന്റെ വില 320 രൂപ ഉയര്‍ന്ന് 58,240 രൂപയായി. കഴിഞ്ഞ ദിവസം 57,920 രൂപയായിരുന്നു വില. ഗ്രാമിന്റെ വിലയാകട്ടെ 7280 രൂപയുമായി.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സമാനമായ വിലവര്‍ധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 77,839 രൂപയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *