കണ്ണൂര്‍: എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്ന് പറയുന്ന ഒക്ടോബര്‍ ആറിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.പള്ളിക്കരയിലെ ക്വാട്ടേഴ്സിന്റെ മുന്നില്‍വെച്ച് ഇരുവരും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്.ഇരുവരും റോഡില്‍ നിന്നും സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എഡിഎമ്മിനെ പിന്തുടര്‍ന്ന സ്‌കൂട്ടര്‍ യാത്രികന്‍ പ്രശാന്തനാണ് എന്ന് പൊലീസ് സംശയിക്കുന്നു.
പെട്രോള്‍ പമ്പിന്റെ എന്‍ഒസി ലഭിക്കാന്‍ പ്രശാന്ത് ബാബു നവീന്‍ ബാബുവിന് 98,500 രൂപ നല്‍കിയെന്ന് പറയുന്ന ദിവസത്തെ ദൃശ്യങ്ങളാണിത്. അതേസമയം പണം നല്‍കിയെന്ന് ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കാന്‍ കഴിയില്ല.
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്.

