ചെന്നൈ: തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് പൊതുപരിപാടികളില്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഉപമുഖ്യമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ ഔപചാരിക വസ്ത്രധാരണരീതി പാലിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം സത്യകുമാറാണ് കോടതിയെ സമീപിച്ചത്.
ഔപചാരികവേഷം എന്തായിരിക്കണമെന്ന് തമിഴ്നാട് സെക്രട്ടേറിയറ്റ് മാന്വലില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉദയനിധിയുടെ വസ്ത്രം അതിന് വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി 2019-ല്‍ തമിഴ്നാട് സര്‍ക്കാര്‍ ഇറക്കിയ ഡ്രസ് കോഡ് ഉത്തരവിന്റെ ലംഘനമാണ് ഇതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഉദയനിധി ധരിക്കുന്ന ടീ ഷര്‍ട്ടുകളില്‍ ഡിഎംകെയുടെ ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നതും നിയമലംഘനമാണ് ഹര്ജിക്കാരന് പറയുന്നു

