കൈക്കൂലിക്കേസ് : മൂവാറ്റുപുഴ മുന്‍ ആര്‍.ഡി.ഒക്ക് ഏഴ് വര്‍ഷം കഠിനതടവും 25,000 പിഴയും

മൂവാറ്റുപുഴ: കൈക്കൂലി കേസില്‍ മുന്‍ ആര്‍.ഡി.ഒക്ക് ഏഴ് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മൂവാറ്റുപുഴ ആര്‍.ഡി.ഒ ആയിരുന്ന വി.ആര്‍. മോഹനന്‍ പിള്ളയെയാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്‌.

2016ലാണ് മോഹനന്‍പിള്ളയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയത്. പാടത്തോടു ചേര്‍ന്നുള്ള വീട്ടുവളപ്പില്‍ ഇടിഞ്ഞുവീണ മതില്‍ നന്നാക്കി കിട്ടാനായി സര്‍ക്കാര്‍ സഹായം അപേക്ഷിച്ചെത്തിയ ആളോട് പണി നിര്‍ത്തിവെക്കാന്‍ മോഹനന്‍ പിള്ള ആവശ്യപ്പെടുകയായിരുന്നു.പിന്നീട് ഉടമയോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.വീട്ടുടമ ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. ശേഷം ആര്‍.ഡി.ഒയുടെ ഓഫിസിലെത്തി തുക കൈമാറി. പിന്നാലെയെത്തിയ സംഘം മോഹനന്‍ പിള്ളയെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *