സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവന്റെ വില 160 രൂപ കൂടി 58,400 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കൂടി 7,300 രൂപയുമായി. 58,240 രൂപയായിരുന്നു ശനിയാഴ്ചയിലെ വില. മൂന്നാഴ്ചക്കിടെ 2,000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തില്‍ ഉണ്ടായത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 78,240 രൂപയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്പോട്ട് ഗോള്‍ഡിന്റെ വില ഉയര്‍ന്ന് 2,725.81 ഡോളറിലെത്തി.

