വഖഫ് വിഷയം ചര്‍ച്ച ചെയ്ത ജെ.പി.സി യോഗത്തില്‍ കയ്യാങ്കളി ;തൃണമൂല്‍ എം.പിയുടെ കൈക്ക് പരിക്കേറ്റു

ഡല്‍ഹി: സംഘര്‍ഷഭരിതമായി വഖഫ് നിയമഭേദഗതി ബില്ലിലെ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെ.പി.സി) ചര്‍ച്ച തര്‍ക്കത്തിനിടയില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിയുടെ കൈക്ക് ഗ്ലാസ് ബോട്ടിലില്‍ തട്ടി പരിക്കേറ്റു. കല്യാണ്‍ ബാനര്‍ജിയും ബി.ജെ.പി എം.പി അഭിജിത് ഗംഗോപാധ്യായയും തമ്മിലുള്ള രൂക്ഷമായ തര്‍ക്കത്തിനിടെയാണ് സംഭവം. ബാനര്‍ജിക്ക് കൈക്ക് നാല് സ്റ്റിച്ചിട്ടിട്ടുണ്ട്.കളുണ്ട്.

സംഭവത്തെത്തുടര്‍ന്ന് പാര്‍ലമെന്റ് അനക്സില്‍ നടന്ന യോഗം കുറച്ച് നേരം നിര്‍ത്തിവെക്കേണ്ടി വന്നു. ബി.ജെ.പിയുടെ ജഗദാംബിക പാല്‍ അധ്യക്ഷയായ സമിതി വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായം കേള്‍ക്കുന്നതിനിടെയാണ് തര്‍ക്കം രൂക്ഷമായത്.

Leave a Reply

Your email address will not be published. Required fields are marked *