കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന് സ്വര്‍ണം പണയം വെച്ചാണ് കൈക്കൂലി നല്‍കിയതെന്ന് ടി. വി പ്രശാന്തന്. സ്വര്‍ണം പണയം വെച്ചതിന്റെ രേഖകള്‍ പ്രശാന്തന് പൊലീസിന് കൈമാറി.ആറാം തിയതി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ എത്തി കണ്ടു എന്നും അവിടെ നിന്നാണ് കൈക്കൂലി നല്‍കിയത് എന്നും പ്രശാന്തന് പൊലീസിന് മൊഴി നല്കി.
അതേസമയം നവീന്‍ ബാബു പെട്രോള്‍ പമ്പ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയതിന് തെളിവില്ല എന്നാണ് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

