പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. ചൊവ്വാഴ്ച രാത്രി 11.20ഓടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍, കല്ലടിക്കോട് അയ്യപ്പന്‍കാവിന് സമീപമാണ് അപകടമുണ്ടായത്. കാര്‍ യാത്രികരായ കോങ്ങാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നാലുപേര്‍ സംഭവസ്ഥലത്ത് തല്‍ക്ഷണം തന്നെ മരിച്ചു. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ വിജേഷ് കെ കെ, വിഷ്ണു ടി വി, രമേശ്, മഹേഷ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്‌സല്‍ എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരിച്ചത്.

കനത്ത മഴയില്‍ നിയന്ത്രണം വിട്ടാണ് കാര്‍ അപകടത്തില്‍പെട്ടത്. കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

പാലക്കാട് നിന്നും മണ്ണാര്‍ക്കാടേക്ക് വരികയായിരുന്നു കാറും എതിര്‍ദിശയില്‍ നിന്നും വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന അഞ്ചുപേരും വാഹനത്തിനുള്ളില്‍ കുടുങ്ങി. തുടര്‍ന്ന് വാഹനം വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *