ഡല്‍ഹി: ഓള്‍ ഇന്ത്യ കിസാന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേറ്റ് ഗുസ്തി താരം ബജ്റംഗ് പുനിയ. സെപ്റ്റംബര്‍ ആറിനാണ് ബജ്‌റംഗ് പുനിയയെ ഓള്‍ ഇന്ത്യ കിസാന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് ചെയര്‍മാനായി നിയമിച്ചത്.
ഓള്‍ ഇന്ത്യ കിസാന്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സുഖ്പാല്‍ സിങ് ഖൈറ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കുമാരി സെല്‍ജ, മുന്‍ കേന്ദ്രമന്ത്രി ചൗധരി ബീരേന്ദ്ര സിങ് , പാര്‍ട്ടി എം.എല്‍.എ വിനേഷ് ഫോഗട്ട്, അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ അഖിലേഷ് ശുക്ല, അനന്ത് ദഹിയ എന്നിവര്‍ പുനിയ ചുമതലയേറ്റ ചടങ്ങില്‍ പങ്കെടുത്തു.
ഹരിയാനയിലെയും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പുനിയ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുമെന്ന് ചുമതലയേറ്റതിന് അഭിനന്ദനം അറിയിച്ച കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സുഖ്പാല്‍ സിങ് ഖൈറ പറഞ്ഞു.

