പാലക്കാട്: പി.വി അന്‍വറിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡി.എം.കെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. ഡി.എം.കെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച എം.എം മിന്ഹാജിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് പിന്‍വലിച്ചത്.
പകരം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്നും പി.വി. അന്‍വര്‍ അറിയിച്ചു. പാലക്കാട്ട് നടന്ന ഡി.എം.കെ കണ്‍വന്‍ഷനിലാണ് അന്‍വറിന്റെ പ്രഖ്യാപനം.
കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനത്തിന് ഒപ്പം ഉണ്ടാകുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

