50 പൈസ തിരികെ നല്‍കാത്തതിന് പോസ്റ്റ് ഓഫീസിന് 15,000 രൂപ പിഴ

ചെന്നൈ: 50 പൈസ തിരികെ നല്‍കാത്തതിന് പോസ്റ്റ് ഓഫീസിന് 15,000 രൂപ പിഴ. ഉപഭോക്താവിന് 50 പൈസ തിരികെ നല്‍കാത്തതിനാണ് 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍് ചെന്നൈ ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടത്. ചെന്നൈ സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് നടപടി.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ മൂന്നിന് യുവാവ് രജിസ്റ്റര്‍ തപാല്‍ അയക്കാന്‍ പൊഴിച്ചല്ലൂര്‍ തപാല്‍ ഓഫീസിലെത്തി. 29.50 പൈസയായിരുന്നു നിരക്ക്.സാങ്കേതികത്തകരാര്‍ കാരണം യു.പി.ഐ. വഴി പണം നല്‍കാന്‍ യുവാവിനു സാധിച്ചില്ല. പകരം ഉദ്യോഗസ്ഥന് 30 രൂപ നല്‍കി. ബാക്കി 50 പൈസ ആവശ്യപ്പെട്ടപ്പോള്‍ തിരികെ നല്‍കിയില്ല. ഇതേത്തുടര്‍ന്ന് ഇയാള്‍ ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

പോസ്റ്റ് ഓഫീസ് 50 പൈസ അധികമായി പിരിച്ചെടുത്ത നടപടി ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള അന്യായമായ വ്യാപാര സമ്പ്രദായമാണെന്ന് ഇരുവശവും കേട്ട ശേഷം ഉപഭോക്തൃ പാനല്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *