‘കുടുംബത്തിന് നീതി ഉറപ്പാക്കണം’ ; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് വനിത കമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം നടക്കുകയാണെന്നും കുടുംബത്തിന് നീതി കിട്ടണമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. നവീന്‍ ബാബുവിന്റെ പത്തനംതിട്ടയിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീദേവി.

അന്വേഷണം യഥായോഗ്യം നടക്കും എന്ന പ്രതീക്ഷയാണുള്ളത്. നിയമപ്രകാരമുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണമെന്നും വിഷയത്തില്‍ വനിതാ കമ്മീഷന് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും സതീദേവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *