തിരുവനന്തപുരം: അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് 100 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് എംഎല്‍എ. ആരോപണം അടിസ്ഥാന രഹിതമാണെന്നും താല്‍ക്കാലിക ലാഭത്തിന് കള്ളം പറയാറില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. രാഷ്ട്രീയ കുതികാല്‍ വെട്ടുന്ന രീതി ഞങ്ങള്‍ക്കില്ല. ഇത്തരം പാരമ്പര്യത്തില്‍ വളര്‍ന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു.
വൈകീട്ട് മൂന്നുമണിക്ക് വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദമാക്കും. ആരോപണം നിഷേധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പുറത്തുവിടും. അജിത് പവാര്‍ എന്നെ ബന്ധപ്പെട്ടിട്ടില്ല. ആരോപണം സംബന്ധിച്ച വിഷയത്തില്‍ പി.സി. ചാക്കോ ഇടപെട്ടിട്ടുണ്ടെന്നും തോമസ് കെ. തോമസ് അറിയിച്ചു.

