ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള അഭിഭാഷകന്റെ ഹരജി സുപ്രീം കോടതി തള്ളി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹരജിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് അഭിഭാഷകനായ അജീഷ് കളത്തിലാണ് ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീം കോടതിയിലേക്ക് വിളിച്ച് വരുത്തണമെന്നും അഭിഭാഷകന്‍ തന്റെ റിട്ട് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *