വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; ഷാജന്‍ സ്‌കറിയക്കെതിരെ കേസ്

തിരുവനന്തപുരം: മറുനാടന്‍ മലയാളി യൂട്യൂബ് ചാനലുടമ ഷാജന്‍ സ്‌കറിയക്കെതിരെ കേസ്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തത്.കേരള കോണ്‍ഗ്രസ് എം സംസ്ഥാന സമിതി അംഗം എ എച്ച് ഹഫീസ് നല്‍കിയ പരാതിയിലാണ് കെസെടുത്തത്.

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് കേസ്. തനിക്കെതിരായ വാര്‍ത്ത പിന്‍വലിക്കാന്‍ 15 ലക്ഷം രൂപ ഷാജന്‍ സ്‌കറിയ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *