പാലക്കാട്: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ കോടതി ഉത്തരവ് വന്നാല്‍ പി.പി.ദിവ്യക്കെതിരെ സംഘടനാപരമായ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്കി സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ.കെ.ബാലന്.ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്തപ്പോള്‍ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയതും നടപടിയുടെ ഭാഗമാണെന്ന് ബാലന് പറഞ്ഞു.എ.ഡി.എമ്മിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ വിന്യസിപ്പിച്ചതും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടേതായ തരത്തില്‍ അന്വേഷണം നടത്തി കണ്ടെത്തുന്നതും കോടതിയുടെ നിരീക്ഷണവും രണ്ടാകാതിരിക്കാനാണ് പാര്‍ട്ടി നടപടിക്കായി കോടതി വിധി വരുന്നത് വരെ കാത്തിരിക്കുന്നതെന്നും എ.കെ.ബാലന് പറഞ്ഞു.

