പാര്‍ട്ടി തോറ്റാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല ;വിമതരെ ഭീഷണിപ്പെടുത്തി കെ. സുധാകരന്‍

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതര്‍ക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാര്‍ട്ടി തോറ്റാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് സുധാകരന്‍ ഭീഷണിപ്പെടുത്തി. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.വിമതരെ മോശമായ വാക്കുകളുപയോഗിച്ചാണ് സുധാകരന്‍ വിശേഷിപ്പിച്ചത്.

പാര്‍ട്ടിയെ ഒറ്റുകൊടുത്ത് ബാങ്കിനെ സിപിഐഎമ്മിന് തീറെഴുതികൊടുക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്നോര്‍ക്കണം, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റാല്‍ ഈ പ്രദേശത്ത് നിങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും, അതുകൊണ്ട് തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ക്കണമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചേവായൂര്‍ സഹകരണബാങ്കിനെ മറ്റൊരു കരുവന്നൂര്‍ ബാങ്ക് ആക്കിമാറ്റാന്‍ സമ്മതിക്കില്ല.അട്ടിമറിയിലൂടെ ഇടതുമുന്നണിയെ കൂട്ടുപിടിച്ച് ഭരണംപിടിച്ചെടുക്കാനുള്ള സ്വപ്നം നടക്കില്ലെന്നും കോണ്‍ഗ്രസുതന്നെ അധികാരത്തില്‍വരുമെന്നും പിന്നില്‍നിന്ന് കുത്തിയവരെ വെറുതേവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *