ആംആദ്മി പാര്‍ട്ടിയോടുള്ള പ്രതിഷേധം;യമുനയില്‍ മുങ്ങിക്കുളിച്ച് ചൊറിഞ്ഞു വലഞ്ഞ് ബി.ജെ.പി നേതാവ്

ഡല്‍ഹി: 2025ഓടെ യമുന നദി ശുദ്ധീകരിക്കുമെന്ന് വാഗ്ദാനം ചെയ്ത ആം ആദ്മി സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ മലിനമായ യമുന നദിയില്‍ ഇറങ്ങിക്കുളിച്ച് പ്രതിഷേധിച്ച ബി.ജെ.പി നേതാവിന് ചൊറിച്ചില്‍. ഡല്‍ഹി ബി.ജെ.പി അധ്യക്ഷനായ വീരേന്ദ്ര സച്ച്ദേവിനെയാണ് വ്യത്യസ്തമായ സമരരീതി പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശരീരത്തില്‍ തിണര്‍പ്പുകള്‍ രൂപപ്പെട്ടതിനെ തുടര്‍ന്നും ശ്വാസതടസം അനുഭവപ്പെട്ടതും കാരണമാണ് വീരേന്ദ്ര, ആര്‍.എം.എല്‍ അശുപത്രിയില്‍ ചികിത്സ തേടിയത്.

യമുന നദി ശുദ്ധീകരണത്തിനായുള്ള പദ്ധതി ആംആദ്മി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വീരേന്ദ്ര നദിയിലേക്കിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *