ബെംഗളൂരു: കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവുശിക്ഷ. അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിലാണ് തടവ് ശിക്ഷ വിധിച്ചത്.ബെലെകെരി തുറമുഖം മുഖേന അറുപതിനായിരം കോടി രൂപയോളം മൂല്യം വരുന്ന ഇരുമ്പയിര് കടത്തിയെന്നാണ് കാര്‍വാര്‍ എം.എല്‍.എക്കെതിരായ കേസ്.
കഴിഞ്ഞ ദിവസമാണ് കേസില്‍ എം.എല്‍.എ കുറ്റക്കാരനാണെന്ന് ബെംഗളൂരു കോടതി വിധിച്ചത്. പിന്നാലെ സി.ബി.ഐ എം.എല്‍.എയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് എം.എല്‍.എയെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടേതാണ് നടപടി. എം.എല്‍.എ സതീഷിനെയും ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന മഹേഷ് ബിലിയ ഉള്‍പ്പെടെ ആറ് പേരെയാണ് കോടതി തടവിന് വിധിച്ചത്.
2010 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമാനമായ ആറ് കേസുകള്‍ സതീഷ് കൃഷ്ണ സെയിലിനെതിരെ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന് മേല്‍നോട്ടം വഹിച്ച കര്‍ണാടകയില്‍ നിന്നുള്ള എം.എല്‍.എയായിരുന്നു സതീഷ് കൃഷ്ണ സെയില്‍.

