പാറശ്ശാല: ദമ്പതിമാരെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ‘സെല്ലൂസ് ഫാമിലി ‘ എന്ന പേരിലുളള യൂട്യൂബ് ചാനല്‍ ഉടമയായ ചെറുവാരക്കാണം പ്രീതു ഭവനില്‍ പ്രിയ (37), ഭര്‍ത്താവ് സെല്‍വരാജ് (45) എന്നിവരെയാണ് വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പത്തര മണിയോട് കൂടി വീട്ടിലെത്തിയ മകനാണ് വീടിനുളളില്‍ മൃതദേഹം കണ്ടത്.
ഈ മാസം 25 ന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ജീവനൊടുക്കാന്‍ പോകുന്നതിന്റെ സൂചനകളുണ്ടായിരുന്നു. ‘വിട പറയുകയാണെന്‍ ജന്മം’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരുടെയും ചിത്രങ്ങള്‍ മാത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
എറണാകുളത്ത് ഹോം നഴ്സിങ്ങ് ട്രെയിനിയായ മകന്‍ വെളളിയാഴ്ച രാത്രിയും ഫോണില്‍ ഇവരോട് സംസാരിച്ചിരുന്നു. ശനിയാഴ്ച രാവിലെ മുതല്‍ ഫോണില്‍ വിളിച്ചിട്ടും ലഭിക്കാതെ വന്നതോടെ മകന്‍ വീട്ടിലേക്ക് വരികയായിരുന്നു. വീടിനുളളില്‍ നടത്തിയ പരിശോധനയില്‍ കിടപ്പ് മുറിയിലെ കട്ടിലില്‍ പ്രിയയെ മരിച്ച നിലയിലും ഇതേ മുറിയില്‍ തന്നെ സെല്‍വരാജിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.

