കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി അയച്ച കത്ത് ലഭിച്ചിട്ടില്ല : ദീപാദാസ് മുന്‍ഷി

തിരുവനന്തപുരം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി നേതൃത്വം അയച്ചുവെന്ന് പറയുന്ന കത്ത് ലഭിച്ചിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി.ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സി.പി.എമ്മും ബി.ജെ.പിയുമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

കത്ത് സി.പി.എമ്മിന്റെ പ്രൊപ്പഗന്റ മാത്രമാണ്. പാലക്കാട് കെ. സുധാകരനും വി.ഡി. സതീശനുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് നിര്‍ദേശിച്ചത്. സാധാരണ നടപടി ക്രമങ്ങള്‍ കൃത്യമായി പാലിച്ചാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.

സ്ഥാനാര്‍ത്ഥി വിഷയവുമായി ബന്ധപ്പെട്ട് ഇനിയൊരു ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞതോടെ ഈ ചോദ്യം തന്നെ അപ്രസക്തമാണെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *