കല്‍പ്പറ്റ: രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നുവെന്നും പ്രിയങ്ക ഗാന്ധിപറഞ്ഞു.
പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ക്ക് വേണ്ടി നയങ്ങള്‍ മാറ്റുന്നു. കര്‍ഷകരോട് അനുതാപവും അനുഭാവവുമില്ല. ആദിവാസികളുടെ പാരമ്പര്യം മനസ്സിലാക്കുന്നില്ല. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
പ്രിയങ്ക വയനാട്ടിലെത്തിയപ്പോള്‍ ത്രേസ്യയെ കണ്ട അനുഭവവും പങ്കുവെച്ചു. തന്റെ അമ്മയും ത്രേസ്യയും ആലിംഗനം ചെയ്തത് ഒരുപോലെയാണെന്ന് തോന്നിയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നാമ നിര്‍ദേശ പത്രിക നല്‍കിയതിന് ശേഷമാണ് പ്രിയങ്ക ഇന്ന് വയനാട്ടിലെത്തിയത്.
മനുഷ്യന്‍ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടില്‍ കണ്ടില്ല. വയനാട്ടിലെ ജനങ്ങള്‍ പോരാട്ടത്തിന്റെ ചരിത്രം ഉള്ളവരാണ്. വയനാട് മനോഹരമായ ഭൂമിയാണ്. തുല്യത, സാമൂഹ്യ നീതി എന്നിവയില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലം. ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നവരാണ്. വയനാട്ടിന്റെ ജനപ്രതിനിധി എന്ന നിലയില്‍ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താന്‍ മാറുമെന്നും പ്രിയങ്ക പറഞ്ഞു.

