അഷ്റഫ് കൊലപാതക കേസ്; നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കണ്ണൂര്‍: കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ അഷ്റഫ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഒന്നു മുതല്‍ നാലു വരെ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരായ എരുവട്ടി സ്വദേശികളായ പ്രനു ബാബു,വി ഷിജില്‍, മാവിലായി സ്വദേശി ആര്‍ വി നിധീഷ്, പാനുണ്ട സ്വദേശി കെ ഉജേഷ് എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തലശ്ശേരി സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

2011 മെയ് 19 ന് ആണ് എരുവട്ടി സ്വദേശി സി അഷ്റഫിനെ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധം കാരണം അഷ്റഫിനെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസില്‍ അഞ്ചും ആറും പ്രതികളായ എം.ആര്‍ ശ്രീജിത്ത്, പി.ബിനീഷ് എന്നിവരെ വെറുതെവിട്ടിരുന്നു. ഏഴും എട്ടും പ്രതികളായ ഷിജിന്‍, സുജിത്ത് എന്നിവര്‍ വിചാരണയ്ക്ക് മുന്‍പ് മരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *