തന്റെ കാലിന് സുഖമില്ലായിരുന്നു; പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെയെന്ന് സമ്മതിച്ച് സുരേഷ് ഗോപി

തൃശൂര്‍: പൂരസ്ഥലത്തേക്ക് ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി എം.പി.ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയില്ലായിരുന്നുവെന്നും അതിനാലാണ് ആംബുലന്‍സില്‍ കയറിയതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞു.

ആംബുലന്‍സില്‍ വന്നിറങ്ങി എന്ന് പറഞ്ഞത് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ മൊഴി പോലീസ് എടുത്തിട്ടുണ്ടല്ലോ. എന്തുകൊണ്ടാണ് ആ മൊഴി പ്രകാരം പോലീസ് കേസെടുക്കാത്തത്. ഞാന്‍ വെല്ലുവിളിക്കുന്നു. ആംബുലന്‍സില്‍ തന്നെയാണ് പൂരനഗരിയില്‍ എത്തിയത്. കാലിനു സുഖമില്ലാത്തതിനാല്‍ ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് ആംബുലന്‍സില്‍ വന്നിറങ്ങിയതെന്നും സുരേഷ്ഗോപി പറഞ്ഞു.

കഴിഞ്ഞ ദിവസം ഞാന്‍ എന്താ പറഞ്ഞെ, ചങ്കൂറ്റമുണ്ടെങ്കില്‍ എന്നാണ്. സിനിമാ ഡയലോഗായി മാത്രം എടുത്താല്‍ മതി എന്ന് പറഞ്ഞിട്ടാണ് ബാക്കി പറഞ്ഞത്. ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നും ഒരു സിനിമാ ഡയലോഗ് പറയുകയാണ് ചെയ്തതെന്നും സുരേഷ്ഗോപി വിശദീകരിച്ചു.

പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സിബിഐയെ കൊണ്ടുവരാന്‍ ചങ്കൂറ്റമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സത്യം വെളിയില്‍ വരണം എന്നുണ്ടെങ്കില്‍ സിബിഐയെ കൊണ്ടുവരണം. അങ്ങനെ ചെയ്താല്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം മുഴുവന്‍ കത്തിനശിച്ചുപോകും.

ആംബുലന്‍സില്‍ പൂരനഗരിയില്‍ പോയിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ പ്രസ്താവന.താന്‍ ആംബുലന്‍സില്‍ വന്നിറങ്ങിയത് മായക്കാഴ്ച എന്നായിരുന്നു സുരേഷ്ഗോപി നേരത്തെ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *