ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഒരു വയസുകാരന്‍ മരിച്ചു ;ആശുപത്രിക്കെതിരെ പരാതി

തൃശ്ശൂര്‍: ഒല്ലൂരില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഒരു വയസുകാരന്‍ മരിച്ചതായി ബന്ധുകളുടെ പരാതി. പനി ബാധിച്ച് ആശുപത്രിയിലെത്തിയ കുട്ടിക്ക് ചികിത്സ നല്‍കാന്‍ വൈകിയെന്നാണ് പരാതി. തൃശ്ശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒല്ലൂര്‍ സെയ്ന്റ് വിന്‍സെന്റ് ഡി പോള്‍ ആശുപത്രിക്കെതിരെയാണ് പരാതി.അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

പനിയും ഛര്‍ദിയുമായാണ് വ്യാഴാഴ്ച വൈകിട്ട് നാലരയോടെ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ഒമ്പത് മണിവരെ കുട്ടിക്ക് യാതൊരു ചികിത്സയും നല്‍കിയില്ലെന്നും ഒമ്പത് മണിക്കു ശേഷം നില വഷളായതിനെ തുടര്‍ന്ന് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *