തൃശൂര്‍; കൊടകര കുഴല്‍പ്പണ കേസില്‍ കേരളത്തിലേക്ക് കള്ളപ്പണം കൊടുത്തു വിട്ടത് കര്‍ണാടക ബിജെപി എംഎല്‍എയെന്ന് പൊലീസ്. ഇ.ഡി. അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് നല്കിയ റിപ്പോര്‍ട്ടിലാണ് എം.എല്‍.എയ്ക്കെതിരായ പരാമര്‍ശം. 41.48 കോടി രൂപയാണ് കര്‍ണാടകയില്‍ നിന്ന് കേരളത്തില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.സുരേന്ദ്രന് അടക്കം പണം കൈകാര്യം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
തൃശൂരിലെ ബിജെപി ഓഫീസിലേക്ക് പണം എത്തിച്ച ധര്‍മരാജ് ആണ് 41 കോടിയുടെ പണം ഉണ്ടായിരുന്നതായി പൊലീസിന് മൊഴി നല്‍കിയിരുന്നു. എം.എല്‍.എയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ,സംഘടന സെക്രട്ടറി എം.ഗണേശന് , ഓഫിസ് സെക്രട്ടറി ഗിരീശന് നായര്‍ എന്നിവര്‍ കള്ളപ്പണം കൈകാര്യം ചെയ്തെന്ന് പൊലീസ് ഇ.ഡിയ്ക്കുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 41.48 കോടി രൂപയാണ് കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് എത്തിച്ചതെന്നും ഒരു ബിജെപി നേതാവാണ് കൊടുത്തുവിട്ടതെന്നും മൊഴിയിലുണ്ട്.

