സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെ നടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പൊതുപരീക്ഷകള്‍ 2025 മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെ നടക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ തീയതികള്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പൊതുപരീക്ഷകള്‍ 2025 മാര്‍ച്ച് ആറ് മുതല്‍ 29 വരെയുള്ള ഒന്‍പത് ദിവസങ്ങളിലാണ് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

പത്താംക്ലാസ് മൂല്യനിര്‍ണയ ക്യാംപുകള്‍ 2025 ഏപ്രില്‍ എട്ടിന് ആരംഭിച്ച് 28-ന് അവസാനിക്കും. 2025 മേയ് മൂന്നാം വാരത്തിനുള്ളില്‍ ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം തുടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *