നീലേശ്വരം വെടിക്കെട്ട് അപകടം; ആദ്യ മൂന്ന് പ്രതികള്‍ക്ക് ജാമ്യം

കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം. ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികള്‍ക്കാണ് ഹോസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കത്തിന് തിരികൊളുത്തിയ പി. രാജേഷ് എന്നിവര്‍ക്കാണ് ജാമ്യം.ഇവര്‍ക്ക് നേരെ വധശ്രമത്തിനും സ്ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ഉള്‍പ്പെടെ ചുമത്തിയിരുന്നു.കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

അനുമതിയും ലൈസന്‍സും ഇല്ലാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയും അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ 150 ലേറെ പേര്‍ക്കാണ് പരിക്കേറ്റത്. കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെ വെടിപ്പുരക്ക് തീപിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *