ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വെടിയേറ്റു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വെടിയേറ്റു. സോഫിയാന്‍ (25), ഉസ്മാന്‍ മാലിക് (25) എന്നിവര്‍ക്കാണ് ഭീകരരുടെ വെടിയേറ്റത്. ഇരുവരും ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ സ്വദേശികളാണ്. ബുദ്ഗാമിലാണ് സംഭവം. പ്രദേശവാസികളല്ലാത്തവര്‍ക്കെതിരെ കഴിഞ്ഞ 12 ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

സോഫിയാനും ഉസ്മാനും ജലശക്തി വകുപ്പില്‍ ദിവസ വേതനക്കാരായി ജോലി ചെയ്തുവരികയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. വിവരമറിഞ്ഞ് സുരക്ഷാസേന സ്ഥലത്തെത്തി ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *