സിനിമ-നാടക നടന്‍ ടി.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത ചലച്ചിത്ര-നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയാണ്. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലമാണ് മരണം.

പൊതുമരാമത്ത് വകുപ്പില്‍ എന്‍ജിനീയറായിരുന്ന അദ്ദേഹം നാടക രംഗത്തുനിന്നാണ് സിനിമയിലെത്തിയത്. കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ മന്ത്രി പ്രേമന്റെ വേഷം ശ്രദ്ധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *