തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്ലാവരുടേയും മൊഴി രേഖപ്പെടുത്തണമെന്നും സമഗ്ര അന്വേഷണമായി മാറണമെന്നും സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍.
പൂരനഗരിയില്‍ നിയമം ലംഘിച്ചുള്ള സുരേഷ് ഗോപിയുടെ യാത്ര പൂരം അട്ടിമറിക്കലിന്റെ ഭാഗമാണ്. രാഷ്ട്രീയ ഗുണ്ടകള്‍ തന്നെ അക്രമിച്ചുവെന്ന് എന്തുകൊണ്ട് സുരേഷ് ഗോപി നേരത്തെ പറഞ്ഞില്ല?
പൂരത്തിനിടെ തന്റെ വാഹനം ആക്രമിച്ചെന്ന സുരേഷ് ഗോപിയുടെ വാദം കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.സിസിടിവി അടക്കം പരിശോധിച്ച് അന്വേഷണം നടത്തണമെന്നും വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
ആദ്യം അംബുലന്‍സില്‍ സഞ്ചരിച്ചിട്ടില്ലെന്ന് പച്ചക്കള്ളം പറഞ്ഞു. അതു തിരുത്തി. പിന്നെ അദ്ദേഹം ഉന്നയിച്ചത് ഗുണ്ടകള്‍ ആക്രമിച്ചു എന്നാണ്. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് സത്യം വെളിച്ചത്ത് വരുമെന്ന ഘട്ടത്തില്‍ പലതരം നുണകളും കള്ളത്തരങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞു.

