കാഞ്ഞങ്ങാട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ് (19) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്.
ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊല്ലംപാറ സ്വദേശി ബിജു (38), രതീഷ് (32) എന്നിവര്‍ ഞായറാഴ്ച മരണപ്പെട്ടിരുന്നു. കരിന്തളം കിണാവൂര്‍ റോഡിലെ കുഞ്ഞിരാമന്റെ മകന്‍ സന്ദീപ് (38) ശനിയാഴ്ച മരണപ്പെട്ടു.
കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്. 150 ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.
