കൊച്ചി: മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹരജി ഹൈകോടതി തള്ളി. ജസ്റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ചാണ് ഹരജി തള്ളിയത്.
മാണി സി. കാപ്പന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.വി. ജോണ്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. കോട്ടയം പാലാ സ്വദേശി സി.വി ജോണ്‍ നല്‍കിയ ഹരജിയാണ് തള്ളിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മതിയായ രേഖകള്‍ സമര്‍പ്പിച്ചില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്‍ തുക വിനിയോഗിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹരജിക്കാരന്‍ ഉന്നയിച്ചിരുന്നത്.
എന്നാല്‍, ആരോപണത്തിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹരജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി. ജയചന്ദ്രന്‍ ഹരജി തള്ളിയത്
