പാലക്കാട്ട്: കള്ളപ്പണം ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പോലീസ് പരിശോധന നടത്തിയതില്‍ പാലക്കാട് എസ്.പി.ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.
ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍, ജെബി മേത്തര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് .സംഘര്‍ഷം ശക്തമായതോടെ പ്രവര്‍ത്തകരെ സമാധാനിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല.
