‘ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു’ ;വിടവാങ്ങള്‍ പ്രസംഗത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

ഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായുള്ള അവസാനദിവസത്തില്‍ ക്ഷമാപണവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്ന് ഡി.വൈ.ചന്ദ്രചൂഡ് . അവസാന ദിവസമായ ഇന്ന് സെറിമോണിയല്‍ ബെഞ്ചിന്റെ സിറ്റിങ്ങില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് ഡി.വൈ. ചന്ദ്രചൂഡ് ക്ഷമാപണം നടത്തിയത്.

പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ സാമിപ്യത്തിലായിരുന്നു ഡി.വൈ. ചന്ദ്രചൂഡ് വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. ഈ കോടതിയാണ് തന്നെ മുന്നോട്ട് നയിച്ചിരുന്നതെന്നും ഇവിടെവെച്ച് ഒട്ടും പരിചയമില്ലാത്ത നിരവധി ആളുകളെ കണ്ടുമുട്ടിയെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഈ കോടതിയില്‍വെച്ച് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും തന്നെ കാണാന്‍ ഇത്രയും ആളുകള്‍ എത്തിയതില്‍ നന്ദി പറയുന്നതായും ചന്ദ്രചൂഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *