ചേലക്കര: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ചേലക്കരയിലെത്തും. ഉപതിരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിനായാണ് മുഖ്യമന്ത്രി എത്തുന്നത്. ഇന്നും നാളെയുമായി മണ്ഡലങ്ങളില്‍ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
ഇന്ന് രാവിലെ പത്ത് മണിക്ക് വരവൂരിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. ശേഷം ദേശമംഗലത്തും ചെറുവത്തൂരിലും മുഖ്യമന്ത്രി എത്തും. നാളെ കൊണ്ടാഴി. പഴയന്നൂര്‍, തിരുവില്ല്വാമല എന്നിവിടങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും.

