കണ്ണൂര്‍: പാര്‍ട്ടി നടപടിയില്‍ അതൃപ്തി എന്ന വാര്‍ത്ത തള്ളി പി.പി ദിവ്യ. തന്റെ പ്രതികരണം എന്ന പേരില്‍ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തന്റെ അഭിപ്രായമല്ല. അത്തരമൊരു പ്രതികരണം നടത്തിയിട്ടില്ല. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി അംഗം എന്ന നിലയില്‍ പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയും. പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നു. വ്യാജവാര്‍ത്തകളെ തള്ളിക്കളയണമെന്നും പി. പി ദിവ്യ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ തനിക്ക് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചു വന്ന രീതി. അത് തുടരും. പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നു. വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും ദിവ്യ അഭ്യര്‍ത്ഥിച്ചു.
കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തിയ നടപടിയില്‍ ദിവ്യ അതൃപ്തി പരസ്യമാക്കിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളെല്ലാം പൂര്‍ണമായും തള്ളുകയാണെന്ന് ദിവ്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

