എറണാകുളം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാരായി തിരുവനന്തപുരം. 1,935 പോയിന്റുകളോടെയാണ് ജില്ല കായികരാജാക്കളായത്. 227 സ്വര്‍ണമാണ് ജില്ല കരസ്ഥമാക്കിയത്.
80 സ്വര്‍ണമടക്കം 848 പോയിന്റുകളോടെ തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 64 സ്വര്‍ണമടക്കം 824 പോയിന്റുകളോടെ മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്.
എന്നാല്‍ ചരിത്രത്തിലാദ്യമായി അത്ലറ്റിക്സില്‍ 22 സ്വര്‍ണമടക്കം 247 പോയിന്റുകളുമായി മലപ്പുറം കിരീടം കരസ്ഥമാക്കി. 25 സ്വര്‍ണവും 213 പോയിന്റുകളുമോടെ പാലക്കാടാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
