സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരായ എന്‍. പ്രശാന്തിനും കെ. ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം:രണ്ട് ഉന്നത സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരേസമയം സസ്‌പെന്‍ഷന്‍. മലയാളിയായ ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന വിവാദത്തില്‍ വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിനും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരായ പരസ്യമായ അധിക്ഷേപത്തില്‍ എന്‍. പ്രശാന്ത് ഐ.എ.എസിനെയും സസ്‌പെന്‍ഡ് ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടി. പെരുമാറ്റ ചട്ടലംഘനം നടന്നുവെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.

അഡീ. ചീഫ് സെക്രട്ടറി ജയതിലകനെതിരായ അധിക്ഷേപത്തിലാണ് എന്‍. പ്രശാന്തിനെതിരായ നടപടി. ജയതിലകിനെ മനോരോഗി എന്ന് വിളിച്ചാണ് എന്‍. പ്രശാന്ത് അധിക്ഷേപിച്ചത്.പ്രശാന്തിന്റെ പ്രതികരണം ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *