തൃശ്ശൂര്‍: ചേലക്കര മണ്ഡലത്തിലെ ചെറുതുരുത്തിയില്‍ നിന്ന് 19.50 ലക്ഷം രൂപ ഇലക്ഷന്‍ സക്വാഡ് പിടികൂടി. വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന പണമാണ് പിടികൂടിയത്. കുളപ്പുള്ളി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഇലക്ഷന്‍ സ്‌ക്വാഡ് പരിശോധിക്കുകയാണ്.
ഇലക്ഷന്‍ സ്‌ക്വാഡിന്റെ പതിവ് പരിശോധനയ്ക്കിടയിലാണ് ചെറുതുരുത്തിയില്‍ കലാമണ്ഡലത്തിന്റെ മുന്നില്‍ നിന്ന് കാറില്‍ പണം കണ്ടെത്തിയത്.വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് എറണാകുളത്തേക്ക് കൊണ്ടുപോവുകയാണെന്നായിരുന്നു മൊഴി. എന്നാല്‍ പണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. കാറിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തു.

