ഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരെ നിയമനിര്‍മ്മാണം വേണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ നടപടിയുണ്ടാകണം. 15 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
കൊല്‍ക്കത്തയില്‍ യുവഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് മമതയുടെ കത്ത്. രാജ്യത്ത് പ്രതിദിനം 90 സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിയമനിര്‍മ്മാണം വേണം. കേസ് പരിഗണിക്കാന്‍ അതിവേഗ കോടതികള്‍ വേണമെന്നും മമത ആവശ്യപ്പെടുന്നു.