നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം ഇന്ന് വീട്ടിലെത്തും

കണ്ണൂര്‍: എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തിന്റെ മൊഴിയെടുക്കാന്‍ കണ്ണൂരില്‍നിന്ന് പ്രത്യേക അന്വേഷണസംഘം പത്തനംതിട്ടയിലേക്ക് തിരിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് കുടുംബത്തിന്റെ മൊഴിയെടുക്കാനാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ, സഹോദരനും അഭിഭാഷകനുമായ കെ. പ്രവീണ്‍ ബാബു, സുഹൃത്തുകള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തും.

ഇത് രണ്ടാം തവണയാണ് കുംടുംബത്തിന്റെ മൊഴിയെടുക്കുന്നത്. നവീന്‍ ബാബു ആത്മഹത്യ ചെയ്തതിന്റെ അടുത്ത ദിവസം അന്വേഷണസംഘം പത്തനംതിട്ടയില്‍ എത്തിയിരുന്നു. കുടുംബം വലിയ മനോവിഷമത്തിലായിരുന്നത് കാരണം വിശദമായി മൊഴിയെടുക്കാന്‍ പോലീസിന് സാധിച്ചില്ല. നവീന്‍ ബാബുവിന്റെ മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞതോടെ കുടുംബത്തിന് പറയാനുള്ള കൂടുതല്‍ കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം.

ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *