കൊച്ചി: മുനമ്പം വിഷയത്തില്‍ പ്രതികരണവുമായി മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. വിഎസ് സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് വഖഫ് ബോര്‍ഡിന് ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം വന്നത്.
നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് കോടതിയലക്ഷ്യക്കേസ് ഉത്തരവ് വന്നതിനാലാണ് അത് പരിഗണിക്കേണ്ടിവന്നത്. എന്നാല്‍ മുനമ്പത്തെ കുടുംബങ്ങള്‍ക്ക് തന്റെ കാലത്ത് ഒരു നോട്ടീസ് പോലും അയച്ചിട്ടില്ല. സിപിഎം നേതാവ് ടി.കെ ഹംസ ചെയര്‍മാനായ സമയത്താണ് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചതെന്നും റഷീദലി തങ്ങള്‍ പറഞ്ഞു.
പാവപ്പെട്ട കുടുംബങ്ങളാണ് അവിടെ താമസിക്കുന്നതെന്ന മാനുഷിക പരിഗണനവച്ച് അവരെ ഇറക്കിവിടുന്നത് ശരിയല്ല. സംസ്ഥാന സര്‍ക്കാരിനാണ് ഇപ്പോഴും വിഷയം പരിഹരിക്കാന്‍ കഴിയുകയെന്നും റഷീദലി തങ്ങള്‍ വ്യക്തമാക്കി.
2014 മുതല്‍ 2019 വരെയായാണ് റഷീദലി ശിഹാബ് തങ്ങള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്നത്.

