ചെന്നൈ: തമിഴ്നാട്ടിലെ തെലുങ്ക് സമൂഹത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ നടി കസ്തൂരി ശങ്കറിന് മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മുന്‍കൂര്‍ ജാമ്യം തേടി നടി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു.
പരാമര്‍ശങ്ങള്‍ തികച്ചും അനാവശ്യമാണെന്നും ഒഴിവാക്കണമായിരുന്നുവെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. രാഷ്ട്രീയ നിരൂപകയാണെന്ന് അവകാശപ്പെടുന്ന കസ്തൂരി ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നും കോടതി പറഞ്ഞു.
നവംബര്‍ മൂന്നിന് ചെന്നൈയില്‍ നടന്ന ഒരു ബ്രാഹ്മണ യോഗത്തില്‍ സംസാരിക്കവെയാണ് കസ്തൂരി തെലുങ്കര്‍ക്കെതിരായ പരാമര്‍ശം നടത്തിയത്.
തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകമാരായി എത്തിയവര്‍ ഇപ്പോള്തമിഴ് വംശത്തില്‍ പെട്ടവരാണെന്ന് അവകാശപ്പെടുകയാണ് എന്നായിരുന്നു കസ്തൂരിയുടെ പരാമര്‍ശം. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നതോടെ തന്റെ അഭിപ്രായങ്ങള്‍ ചില വ്യക്തികളെ ഉദ്ദേശിച്ചുള്ളതാണെന്നും തെലുങ്ക് സമൂഹത്തിന് എതിരല്ലെന്നും വ്യക്തമാക്കി കസ്തൂരി മാപ്പ് പറഞ്ഞിരുന്നു.
