നാടക സംഘത്തിന്റെ ബസ് അപകടത്തില്‍ മരിച്ച കലാകാരികളുടെ കുടുംബങ്ങള്‍ക്ക് 25000 രൂപ വീതം അടിയന്തര ധനസഹായം നല്‍കും; മന്ത്രി സജി ചെറിയാന്‍

കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് കായംകുളം ദേവ കമ്മ്യൂണിക്കേഷന്‍ നാടക സംഘത്തിന്റെ ബസ് അപകടത്തില്‍ മരിച്ച നാടക കലാകാരികളുടെ കുടുംബങ്ങള്‍ക്ക് 25000 രൂപ വീതം അടിയന്തര ധനസഹായം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍. കായംകുളം മുതുകുളം സ്വദേശി അഞ്ജലി , കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്.പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം രാത്രി കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകുന്ന നാടക സംഘത്തിന്റെ വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. 14 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *