ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ് സംഘര്‍ഷം : കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താല്‍. ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

വോട്ടെടുപ്പിനിടെ പൊലീസ് നോക്കി നില്‍ക്കെ കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകര്‍ പലതവണ ഏറ്റുമുട്ടി. കള്ളവോട്ട് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. വോട്ടര്‍മാരെ തടഞ്ഞെന്നും പരാതിയുണ്ട്. മൂന്ന് വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. വോട്ടര്‍മാരുമായി എത്തിയ വാഹനങ്ങള്‍ക്കുനേരെയാണ് കല്ലേറുണ്ടായത്. വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു.

”വ്യാപകമായി കള്ളവോട്ട് ചെയ്തു, പൊലീസ് നിഷ്‌ക്രിയമായി നോക്കി നിന്നു, സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു”-എം കെ രാഘവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *