സീരിയലുകള്‍ക്ക് സെന്‍സറിംഗ് ആവശ്യം’; പി സതീദേവി

തിരുവനന്തപുരം: സീരിയലുകള്‍ക്ക് സെന്‍സറിങ് അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി. സീരിയലുകളെ സംബന്ധിച്ച് ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ടെന്നും സമൂഹത്തില്‍ നല്ല സന്ദേശങ്ങളെത്തിക്കാന്‍ സീരിയലുകള്‍ എത്രത്തോളം ഉതകുന്നുണ്ടെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് പി. സതീദേവി പറഞ്ഞു.

കുട്ടികളിലടക്കം ഉള്ളവരില്‍ തെറ്റായ സന്ദേശങ്ങള്‍ സീരിയലുകളില്‍ നിന്ന് വരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സീരിയലുകളിലെ അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ എത്രത്തോളം ആവശ്യമുണ്ടെന്ന് പരിശോധിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു

2017-18 കാലയളവില്‍ വനിതാ കമ്മിഷന്‍ സീരിയലുകളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടായിരുന്നുവെന്നും താന്‍ കമ്മിഷന്റെ അധ്യക്ഷയായി ചാര്‍ജ്ജെടുത്തത് 2021 ലായതിനാല്‍ ആ റിപ്പോര്‍ട്ട് പൂര്‍ണമായും കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സതീദേവി പറഞ്ഞു. സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ എത്തിക്കുന്ന സീരിയലുകളാണ് ആവശ്യമെന്നും സീരിയലുകള്‍ നിരോധിക്കാന്‍ കമ്മിഷന്‍ വിചാരിച്ചാല്‍ കഴിയുന്ന കാര്യമല്ലെന്നും അവര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *